പനമരം:പെരുന്നാള്‍ ദിനത്തിലും സേവന രംഗത്ത് സജീവമായി സി.എച്ച് റെസ്‌ക്യു ടീം. പനമരം ചെറിയ പാലം റോഡില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന മുളങ്കാടുകളും,കുറ്റിക്കാടുകളും ഇവര്‍ വെട്ടി വൃത്തിയാക്കി. ശുചീകരണ പ്രവൃത്തിയില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. 2018 ല്‍ രൂപീകരിച്ച സി.എച്ച് റെസ്‌ക്യു ടീം ഇതിനോടകം സേവന രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് നാടിനു വേണ്ടി നടത്തുന്നത്.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന