കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. രണ്ട് വിമാനങ്ങളില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 653 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്പീക്കറിനുള്ളിലും ട്രോളി ബാഗിന്റെ വീലുകള്‍ക്കുളളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
അതിനിടെ ഇന്നലെ ഡി ആര് ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണം കടത്താന്‍ സഹായിച്ച നാലുപേര്‍ കസ്റ്റഡിയിലായി. വിമാനത്താവളത്തിലെ ക്ലീനിംഗ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍മാരാണ് കസ്റ്റഡിയിലുളളത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.