മുള്ളന്‍കൊല്ലി:പട്ടാണിക്കുപ്പ് സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കപ്പ,ചോളം ഇവ വില്‍പ്പന നടത്തുന്ന യുവാവ് പുല്‍പ്പള്ളി ടൗണില്‍ വില്‍പ്പന നടത്തവെ വീണ് പരിക്കേറ്റതിനെ (6.9.120) തുടര്‍ന്ന് ജിജി കളരി സംഘം,സിഎച്ച്സി പുല്‍പ്പള്ളി,ബത്തേരി താലൂക്കാശുപത്രി,ഡിഎം വിംസ് എന്നീ ആശുപത്രികളില്‍ പോവുകയും അന്ന് തന്നെ രാത്രി 10 മണിയോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്.ഇയാള്‍ പുല്‍പ്പള്ളി താഴെയങ്ങാടിയിലും,വണ്ടിയില്‍ സഞ്ചരിച്ച് ചെറ്റപ്പാലം, കാപ്പിസെറ്റ്,വണ്ടിക്കടവ്,പാറക്കടവ്,സിതാമൗണ്ട്,കൊളവള്ളി,പെരി കല്ലൂര്‍ ഭാഗങ്ങളിലുമാണ് കച്ചവടം നടത്തി വന്നിരുന്നത്.12 പേരെ പ്രാഥമിക സമ്പര്ക്കകരായി കണ്ടെത്തിയിട്ടുണ്ട്.രോഗി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും,അവരുടെ നിദ്ദേശങ്ങള്ക്ക് അനുസരിച്ച് സ്വയംനിരീക്ഷണത്തിലോ,ക്വാറന്റൈനിലോ പോകേണ്ടതാണെന്ന് മുള്ളന്‍കൊല്ലി സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം