വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1ലെ കൊറ്റിയോട്ടുമ്മല്‍ കോളനി,പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ആലക്കണ്ടി റോഡ് മുതല്‍ പുതിയ റോഡ് ,ആറാം മൈല്‍ ഉള്‍പ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉള്‍പ്പെടുന്ന പ്രദേശം മുതല്‍ ഒന്നാം വാര്‍ഡിലെ ഇടിയംവയല്‍ പാലം വരെ,വാര്‍ഡ് 3 ലെ മരവയല്‍ കോളനി ഉള്‍പ്പെടുന്ന മരവയല്‍ പ്രദേശം പൂര്‍ണ്ണമായും,വാര്‍ഡ് 2 ലെ പിണങ്ങോട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11ല്‍ പെട്ട നമ്പ്യാര്‍കുന്ന് പോസ്റ്റ് ഓഫീസ് മുതല്‍ നമ്പ്യാര്‍കുന്ന് ടൗണ്‍,ചെക്ക് പോസ്റ്റ്,റേഷന്‍ കട,കുറുമക്കൊല്ലി റോഡ് വഴി പോസ്റ്റ് ഓഫീസ് വരെയുള്ള പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.