ഹരിതകേരളം മിഷൻ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വർഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷൻ ജില്ലയിൽ 4 ബ്ലോക്ക്കളിലായി
സമ്പൂർണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി, എടവക ,പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്. എടവക, പൂതാടി എന്നീ ഗ്രാമ പഞ്ചായത്തുകളെ ഇതിനോടകം സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തിൽ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7 .5 ഏക്കർ കരഭൂമിയിലും , 80 ഏക്കർ വയലിലും കൃഷി ആരംഭിച്ചു.

കോഴിക്കോട് നാളെ മുതല്‍ ടോള്‍: 3000 രൂപയ്ക്ക് 200 യാത്ര: ജില്ലയിലെ വാഹനങ്ങള്‍ക്ക് 50ശതമാനം ഇളവ്, പാസിന് 340 രൂപ
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന്







