മലബാര് ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധിയില് അംഗങ്ങളായവരുടെ മക്കളില് 2020 ലെ എസ്.എസ്.എല്.സി. പരീക്ഷയില് എല്ലാ വിഷയങ്ങള്ക്ക് എ പ്ലസും സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില് എല്ലാ വിഷയങ്ങള്ക്കും എ1 ഉം നേടിയവര്ക്ക് പാരിതോഷികം നല്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര് 30. അപേക്ഷ ഫോറം മലബാര് ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്മാരുടെ ഓഫീസിലും ഡിവിഷന് ഇന്സ്പെക്ടര്മാരുടെ ഓഫീസിലും www.malabardevaswam.kerala.gov.in സൈറ്റിലും ലഭിക്കും.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,