എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപന പരിധിയിലെ ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ, തുടര്‍ചികിത്സ ഉറപ്പാക്കി ക്ഷയരോഗത്താലുള്ള മരണങ്ങള്‍ ഇല്ലാതാക്കുകയാണ് ക്ഷയരോഗ മുക്ത പഞ്ചായത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തതോടെ നടത്തുന്ന ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആറ് സൂചികകള്‍ പരിഗണിച്ചാണ്പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗമുക്ത പദവി കേന്ദ്ര ടി.ബി ഡിവിഷന്‍ നല്‍കുന്നത്. ക്ഷയരോഗ മുക്ത പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, അവാര്‍ഡ് എന്നിവ നല്‍കും. ആദ്യവര്‍ഷം വെങ്കല നിറത്തിലും തുടര്‍ച്ചയായി പദവി നിലനിര്‍ത്തുന്ന പഞ്ചായത്തുകള്‍ക്ക് സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലും അവാര്‍ഡ് നല്‍കും.

ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിനായി ജില്ലാ ക്ഷയരോഗ വിഭാഗം ഓഫീസര്‍ ഡോ. പ്രിയ സേനന്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ജില്ലാ എപ്പിഡിമോളജിസ്റ്റ് ഡോ. ബിപിന്‍ ബാലകൃഷ്ണന്‍, ക്ഷയരോഗ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ടി ജാലിബ എന്നിവര്‍ പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ക്ഷയ രോഗമുക്ത പഞ്ചായത്ത് നോഡല്‍ ഓഫീസറുമായ സി.കെ അജീഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജില്ലാ ടി.ബി ആന്‍ഡ് എച്ച്.ഐ.വി കോ- ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ പി. സ്മിത, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ പി.എസ് ശാന്തി എന്നിവര്‍ പങ്കെടുത്തു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.