ബാവലി:വയനാട് എക്‌സൈസ് ഇന്റലിജന്‍സും ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് ബാവലിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ മിനിലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 20000 പായ്ക്കറ്റ് ഹാന്‍സും,കൂളും അടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇവ കടത്തിയ ഇരിട്ടി ചെറുപുഴ സ്വദേശികളായ ഡ്രൈവര്‍ ഷിഹാബ് (27),സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിലെടുത്തു.മൈസൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ . വിപണിയില്‍ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍. എം.കെ, പി.ജി.രാധാകൃഷ്ണന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജെ. സന്തോഷ്, കെ.രമേഷ്, പി.എസ്. വിനീഷ്,സി.ഇ.ഒ മാരായ വിജേഷ് കുമാര്‍,ചന്ദ്രന്‍,ഡ്രൈവര്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.തൊണ്ടിമുതലുകളും പ്രതികളേയും തിരുനെല്ലി പോലീസിന് കൈമാറി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്