പനമരം ആര്‍ട്ടിസാന്‍ ടൈലര്‍ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഏഴാം തീയതിക്ക് ശേഷം പ്രസ്തുത ഷോപ്പില്‍ സമ്പര്‍ക്കം ഉള്ള എല്ലാ ആളുകളും ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കേണ്ടതും ,സ്വയം ക്വാറന്റെയ്‌നില്‍ പോകേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.