കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഡിജി ലോക്കറില്‍ നിന്നും ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പോ (വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയത്) സമര്‍പ്പിക്കാം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കേണ്ടതാണെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936204602

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്