ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം:യോഗം ചേര്‍ന്നു.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ഉണ്ടാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം കേന്ദ്രങ്ങള്‍ക്ക് ആവശ്യമായി പ്രമോഷന്‍ നടത്തുന്നതിനും കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍ മുഖേന നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി മുത്തങ്ങ ചെക് പോസ്റ്റില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുക, ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സിംങ് ക്രൈറ്റീരിയ ലഘൂകരിക്കുക, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നികുതി ഒഴിവാക്കി നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേര്‍സിനും, ടൂറിസം വകുപ്പിന്റെ അംഗീകാരമില്ലാത്ത ഗൈഡുകളെയും ഒരു വിഭാഗത്തിലും ഉള്‍പ്പെടാത്ത തീം പാര്‍ക്കുകളെയും സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്കായി അനുവദിച്ച വിവിധ റിലീഫ് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ സി.പി. ഷൈലേഷ്, വാഞ്ചീശ്വരന്‍, അനൂപ്, ടൂറിസം അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ്. ബി. നായര്‍, ഇക്കോ ടൂറിസം അസ്സോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഐസക്ക്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധി കെ.ബി. രാജു കൃഷ്ണ, ടൂറിസ്റ്റ് ഗൈഡ് അസ്സോസിയേഷന്‍ സെക്രട്ടറി സുബൈര്‍, മുഹമ്മദ് ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.