വാഹനങ്ങളില്‍ എന്തെല്ലാം ഉപയോഗിക്കാം…? ഉപയോഗിക്കാന്‍ പാടില്ല..!

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കുന്നെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും പിഴ ശിക്ഷ ഈടാക്കുന്നതുമായി പരാതികള്‍ ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണങ്ങളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. കഴിഞ്ഞ 28 ദിവസങ്ങള്‍ക്കിടെ നാലരക്കോടി രൂപയാണ് പിഴ ശിക്ഷയായി പിരിച്ചെടുത്തത്. 20,623 പേരില്‍ നിന്നാണ് ഈ പിഴ ഈടാക്കിയത്.

വാഹനം മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും വന്‍ തുക പിഴ ശിക്ഷ ഈടാക്കുന്നതുമായും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വാഹനങ്ങളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് എതിരല്ലെന്നും അനുവദനീയമായ രീതിയില്‍ ഇതെല്ലാം ഉപയോഗിക്കാമെന്നുമാണ് വിവിധ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത്.

വാഹനങ്ങളില്‍ എന്തെല്ലാം ഉപയോഗിക്കാം ഉപയോഗിക്കാന്‍ പാടില്ല

കുളിംഗ് ഗ്ലാസ് സ്റ്റിക്കര് ഉപയോഗിക്കാമോ ?

വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഒരു തരത്തിലും കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചില്ലുകള്‍ ഗ്രാന്യൂള്‍ രൂപത്തില്‍ പൊടിഞ്ഞുപോകണം. എന്നാല്‍ കൂളിംഗ് സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് മൂലം ചില്ലുകള്‍ വലിയ കഷ്ണങ്ങളായി മാത്രമേ പൊട്ടുകയുള്ളു. ഇത് വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടാക്കും.

ഫ്രണ്ടില്‍ നിന്ന് 70 ശതമാനവും സൈഡില്‍ നിന്ന് 50 ശതമാനവും ആയ വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാം.

അലോയ് വീലുകള്‍ ഉപയോഗിക്കാമോ ?

വാഹനങ്ങള്‍ക്ക് മാനുഫാച്ചര്‍ നിര്‍ണയിക്കുന്ന രീതിയില്‍ അലോയ് വീലുകള്‍ അനുവദനീയമാണ്. വാഹനങ്ങളുടെ രൂപത്തിനും വലിപ്പത്തിനും അനുസരിച്ച് നിര്‍മ്മാതാക്കള്‍ തന്നെ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ അലോയ് വീലുകള്‍ ഉപയോഗിക്കാം.

വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ അനുവദനീയമാണോ ?

വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എതിരല്ല. ഇത് അനുവദിനീയമാണ്, എന്നാല്‍ മറ്റുള്ള യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന സ്റ്റിക്കറുകളും ഗ്രാഫിക്‌സും പാടില്ല. ആര്‍.സി ബുക്കില്‍ ബേസ് കളര്‍ ആണ് പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ കാറിന്റെ മുകളില്‍ ഉള്ള കളര്‍ മാറ്റുന്നതിനും സൈഡില്‍ കളറുകള്‍ മാറ്റുന്നതിനും അനുവദനീയമാണ്. എന്നാല്‍ ഗ്രാഫിക്‌സുകള്‍ ഒട്ടിക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ തിരിയുന്ന തരത്തിലുള്ളത് അനുവദനീയം ആല്ല.

നമ്പര് പ്ലേറ്റുകള്‍ ഉപയോഗിക്കേണ്ടത് ഏതാണ്..?

സെന്റര്‍ റൂള്‍ 50 പ്രകാരം പല പ്രകാരമാണ് വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്. റൂള്‍ 51 പ്രകാരം 3.5 സെന്റിമീറ്റര്‍ ആണ് എല്‍.എം.വി കാറുകളുടെ നമ്പര്‍ പ്ലേറ്റുകളുടെ വലിപ്പം വേണ്ടത്. പുതിയ കാറുകളില്‍ ഹൈ സെക്യൂരിറ്റി നമ്പറുകളാണ് വേണ്ടത്. ഇത് കാര്‍ ഡീലര്‍മാര്‍ തന്നെയാണ് ചെയ്യേണ്ടത്. അത് മാറ്റാന്‍ പാടില്ല.

എന്ത് കൊണ്ട് ബുള്‍ബാറുകള്‍ പാടില്ല ?

വാഹനങ്ങളിലെ ബുള്‍ബാറുകള്‍ പാടില്ല. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും വാഹനത്തിന്റെ എയര്‍ ബാഗുകള്‍ അടക്കം പ്രവര്‍ത്തക്കാതെയിരിക്കുന്നതിനും കാരണമാകും.

വാഹനത്തിലെ ചേഞ്ചുകള്‍ ഏതുവിധത്തില്‍ ആയിരിക്കണം ?

അനുവദനീയമായ രീതിയില്‍ വാഹനത്തിന്റെ കേസ്റ്റ്‌മെസ്റ്റിക് ചെഞ്ചുകള്‍ക്കോ ഫങ്ഷണലുകള്‍ ചെയ്ഞ്ചുകള്‍ക്കോ മോട്ടോര്‍ വാഹനവകുപ്പ് എതിരല്ല. 98 ഡെസിബല്‍ വരെ വാഹനങ്ങളിലെ ഹോളുകള്‍ ഉപയോഗിക്കാം.

ഓരോ വാഹനങ്ങള്‍ക്കും അത് രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്ന കമ്പനികള്‍ ഡിസൈന്‍ അപ്രൂവല്‍ എടുത്തിട്ടുണ്ട് സി.ഐ.ആര്‍.ഐ / എ.ആര്‍.എ.ഐ എന്നി ഏജന്‍സികളാണ് വാഹന ഡിസൈന്‍ ഇന്ത്യയില്‍ അപ്രൂവല്‍ ചെയ്ത് നല്‍കുന്നത്. ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാന്‍ പാടില്ല എന്നാണ് ചട്ടം.

വാഹനങ്ങളില്‍ നിയമപരമായി മോഡിഫിക്കേഷന്‍ നടത്താം. ഇതിന് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷിക്കണം. അംഗീകരിക്കാവുന്നതാണെങ്കില്‍ മോഡിഫിക്കേഷന്‍ അനുവദിക്കും. വാഹനം പരിശോധിച്ച് ഇതുപ്രകാരം ആര്‍.സി. ബുക്കില്‍ ഇത് ചേര്‍ത്തുനല്‍കും.

നിലവില്‍ ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പരിശോധനയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍,വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകും. ഇതോടെ ഉടമയുടെ ഫോണ്‍ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തുകയും ചെയ്യും. കേന്ദ്രമോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ച പിഴ തന്നെ വാഹന ഉടമ ഇപ്പോള്‍ അടയ്‌ക്കേണ്ടതായി വരും. ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന വിവേചന അധികാരം ഇപ്പോളില്ലാത്തതും പരാതികള്‍ക്ക് കാരണമായിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്ന് ഉടന്‍ തന്നെ സര്‍ക്കുലര്‍ ഇറക്കാനാണ് വകുപ്പിന്‍റെ തീരുമാനം.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

സെന്റ് ജോസഫ് ഹൈ സ്കൂൾ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ച് സംഗമം” ഓർമകൂട്ട് ” മാനന്തവാടി വയനാട് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം 43 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു. നാടിന്റെ

ആവേശമായി ഡി.വൈ.എഫ്.ഐ ഓണാഘോഷം

തരിയോട്: ഡി.വൈ.എഫ്.ഐ. തരിയോട് മേഖലാ കമ്മിറ്റി നടത്തിയ ഓണാഘോഷം ‘തകൃതി – തരിയോട് ഓണം തകർത്തോണം’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പൾസ് എമർജൻസി ടീം കാവുംമന്ദം വിജയികളായി. ഒന്നാം

യുഎസിൽ 5.6, രാജ്യത്ത് 25; കേരളത്തിന് വീണ്ടും ലോകം ശ്രദ്ധിക്കുന്ന നേട്ടം, ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലെ ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണ്. അതായത്

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.