ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാന്‍ ആരോഗ്യമുള്ള ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. എന്നാല്‍ ഈ എട്ട് ഗ്ലാസ് വെള്ളം എങ്ങനെ കുടിയ്ക്കുന്നു എന്നത് അനുസരിച്ചിരിക്കും അതില്‍ നിന്നുള്ള ഗുണം. വെള്ളം വെറുതെ അങ്ങ് കുടിച്ചാല്‍ പോരാ. അതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇരുന്ന് വെള്ളം കുടിയ്ക്കുന്നതാണ് നിന്ന് വെള്ളം കുടിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യത്തിന് ഉത്തമം. നിന്ന് വെള്ളം കുടിച്ചാല്‍ ശരീരത്തിലെ ഫ്ളൂയിഡുകള്‍ അടിഞ്ഞു കൂടി സന്ധിവാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇരുന്ന് വെള്ളം കുടിയ്ക്കുന്നത് വഴി പേശികളും നാഡീ വ്യൂഹവും ശാന്തമാകുകയും ആഹാരവും ദ്രാവകങ്ങളും ദഹിക്കാന്‍ നാഡികള്‍ സഹായിക്കുകയും ചെയ്യും.ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും.
ഒറ്റ തവണകൊണ്ട് ഒരു ലിറ്റര്‍ വെള്ളം കുടിയ്ക്കുന്ന രീതി ഒഴിവാക്കുക. വെള്ളം എപ്പോഴും അല്‍പ്പാല്‍പ്പമായി കുടിയ്ക്കാന്‍ ശ്രമിക്കണം.
കഴിയുന്നതും തണുത്ത വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. തണുത്ത വെള്ളം കുടിയ്ക്കുന്നത് ദഹനത്തെ ബാധിക്കും. തണുത്ത വെള്ളം കുടിയ്ക്കുന്നതുവഴി ശരീരത്തിലെ വിവിധ അവയങ്ങളില്‍ എത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കും. അതുവഴി മലബന്ധം ഉണ്ടാകാം. ചൂടുവെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ദാഹിക്കുമ്ബോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നാണ് അയുര്‍വ്വേദം വ്യക്തമാക്കുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് അവര്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. അതിനാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം മാത്രം കുടിയ്ക്കുക.ശരീരത്തിന് വെള്ളം ആവശ്യമാണെന്ന് ശരീരം തന്നെ സൂചന തരും.
എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയണം. മൂത്രത്തിന്റെ നിറം മഞ്ഞയാകുന്നത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമായേക്കാം. അപ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. വരണ്ടുണങ്ങിയ ചുണ്ടുകള്‍ ശരീരത്തിന് വെള്ളം ആവശ്യമാണെന്നതിന്റെ സൂചനയാണ്. ഈ സൂചനകള്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അസുഖങ്ങള്‍ക്ക് കാരണമാകും.
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ നിന്ന് രോഗങ്ങളെ മാറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുകയും കുടല്‍ ശുദ്ധീകരിക്കുകയും ചെയ്യും.