രുചി മാത്രം നോക്കരുതേ…

ശരീരത്തിന്റെ പ്രതിരോധ ശക്തിയ്ക്ക് സഹായിക്കും വിധമുള്ള ആഹാരത്തിനാണ് ആരോഗ്യ വിദഗ്ധര്‍ പ്രാധാന്യം നല്‍കുന്നത് . ദിവസം മുഴുവന്‍ മനുഷ്യരുടെ ഏകാഗ്രതയും ശ്രദ്ധയും നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമീകരണം അത്യന്താപേക്ഷിതമാണ്. ഒരു ശരാശരി മനുഷ്യന്റെ ഉറക്കം, വ്യായാമം തുടങ്ങിയവ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്.

ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പരിപ്പ്, ബീന്‍സ് എന്നിവ ഒരു വ്യക്തിയുടെ ഏകാഗ്രതയ്കും പ്രചോദനത്തിനും മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനാല്‍ ഇവ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു.ചീര പോലുള്ള ഇലക്കറികളില്‍ പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. കടല്‍ ഭക്ഷണങ്ങള്‍, ധാന്യ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഓര്‍മ്മ ശക്തി കൂട്ടുന്നു. ഗോതമ്ബ്, പയര്‍ വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരുടെ തലച്ചോറിനെയും നാഡിവ്യവസ്ഥയേയും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു.

കോവിഡ് കാലമായതുകൊണ്ടു മുതിര്‍ന്നവരും കുട്ടികളും എല്ലാവരും വീട്ടില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ പതിവ് ഭക്ഷണ രീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍, മധുരപ്പലഹാരങ്ങള്‍ എന്നിവ ഇപ്പോള്‍ ധാരാളം കഴിക്കുന്ന സമയമാണ്. പല തരത്തിലുള്ള പാചക പരീക്ഷണങ്ങളും, പുറത്തു നിന്ന് ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നതും ഇന്ന് ഒരു പതിവാണ്.

ഇത്തരം ഭക്ഷണ രീതികള്‍ മനുഷ്യരുടെ ഏകാഗ്രത, അറിവ്, ബുദ്ധി എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സാറ്റുറേറ്റഡ് ഫുഡ് അഥവാ പൂരിത കൊഴുപ്പു നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹൃദയസംബന്ധമായ രോഗത്തിന് കാരണമാക്കുന്നു. ഇവ ശരീര ഭാരം വര്‍ധിപ്പിക്കുകയും ഒടുവില്‍ അമിതവണ്ണത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകം നഷ്ടപെടുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം ,ഹൃദയാഘാതം എന്നിവയ്ക്കുള്ള അപകട സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.