നിരോധനാജ്ഞ; ഇളവുകള്‍ എന്തിനൊക്കെ..? എന്തൊക്കെ ചെയ്യരുത്..!

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

നിരോധനാജ്ഞയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ..?

* കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്ക്.

* പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

* ജിംനേഷ്യം, മൈതാനം, ടര്‍ഫ് എന്നിവിടങ്ങളിലെ കായിക മത്സരങ്ങള്‍ പാടില്ല. യോഗ പരിശീലനവും നിരോധിച്ചു. ബീച്ചുകളിലെയും പാര്‍ക്കുകളിലെയും ടൂറിസം സെന്ററുകളിലെയും പ്രഭാത നടത്തവും സായാഹ്ന നടത്തവും പാടില്ല.

* സ്ഥാപനങ്ങളിലെ സന്ദര്‍ശകരുടെ വിവരം ലഭിക്കാന്‍ ഈ പോര്‍ട്ടലിലെ വിസിറ്റര്‍ രജിസ്റ്റര്‍ നടത്തണം.

* 20 ല്‍ കൂടുതല്‍ പേരുള്ള മീറ്റിങ്ങുകള്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നടത്തണം.

* എല്ലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ രണ്ട് ലെയര്‍ മാസ്‌കും സാനിറ്റൈസറും നല്‍കണം. മാസ്‌ക് എല്ലാ നേരവും ധരിക്കണം.

* ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എ.സി പ്രവര്‍ത്തിപ്പിക്കരുത്. ഓഫീസുകളില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം.

* ഷോപ്പുകളില്‍ 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്ന നിലയില്‍ പ്രവേശിപ്പിക്കാം. അവശ്യ സേവന വിഭാഗത്തിലൊഴികെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജീവനക്കാര്‍ സ്ഥാപനങ്ങളിലെത്തരുത്. എത്തിയാല്‍ നടപടിയെടുക്കും.

* തിരക്കുള്ള മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ചില നിയന്ത്രണമുണ്ടാകും. കടകള്‍ക്ക് ടോക്കണ്‍ നല്‍കും. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം നിയന്ത്രിക്കും.

* ചന്തകളും ബസ് സ്റ്റാന്റുകളും പൊതു സ്ഥലങ്ങളും ദിവസവും അണുവിമുക്തമാക്കും. ഇത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിലവിലെ നിയന്ത്രണം തുടരും.

* കടകളിലും സ്ഥാപനങ്ങളില്‍ സാനിറ്റൈസറും തെര്‍മല്‍ ഗണ്ണും നിര്‍ബന്ധം. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെയോ കടകളിലെയോ ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണമുണ്ടങ്കില്‍ നേരിട്ട് ആശുപത്രിയില്‍ പോകരുത്. അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ഫോണില്‍ ബന്ധപ്പെടണം. കൊവിഡ് ജാഗ്രത 19 പോര്‍ട്ടലില്‍ രജിസ്റ്ററും ചെയ്യണം.

ഇളവുകള്‍ എന്തിനൊക്കെ ?

* സംസ്ഥാനത്ത് പൊതുഗതാഗതത്തിന് വിലക്കില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

* മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം.

* മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം.

*സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ആറടി അകലം പാലിക്കണം. പരിപാടിനടക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥലത്ത് സൂക്ഷിക്കണം.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.