കൽപ്പറ്റ വാരാമ്പറ്റ റോഡിൽ പി.ഡബ്ല്യു.ഡി കിഫ്ബി മുഖേനയുള്ള റോഡ് പണിയോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലുള്ള കുടിവെള്ള വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, പുനസ്ഥാപിക്കുന്നത് വരെ എടത്തറക്കടവ് പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന പിണങ്ങോട് മേഖലയിലെ കുടിവെള്ള വിതരണം രണ്ടാഴ്ചയോളം മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻഞ്ചിനീയർ അറിയിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.