സ്വിസ് ടീം ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ചു.

എടവക : ഉത്തര മലബാറിൽ സ്വിസ് ഗവൺ മെണ്ടിന്റെ സഹകരണത്തോടെ ക്ഷീരമേഖലയിൽ നടപ്പാക്കിയ എൻ.കെ.ഡി.പി പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ കണ്ടെത്തി പുതിയ വികസന പദ്ധതികൾ തയ്യാറാക്കുന്നതിന്റെയും ഭാഗമായി ഫ്രിറ്റ്സ് സ്നൈഡറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സ്വിസ് ഡവലപ്മെന്റ് കോർപ്പറേഷൻ പ്രതിനിധി സoഘം ദേശീയ അവാർഡ് നേടിയ ദീപ്തി ഗിരി ക്ഷീര സംഘം സന്ദർശിച്ച് ഭരണ സമിതി അംഗങ്ങളുമായും ക്ഷീര കർഷകരുമായി ചർച്ച നടത്തി.
സംഘം പ്രസിഡണ്ട് എച്ച് ബി പ്രദീപിന്റെ നേതൃത്വത്തിൽ സ്വിസ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകി. മിൽമ വയനാട് ഡയറി പി ആന്റ് ഐ ഹെഡ് ബിജു സ്കറിയ, സൂപ്രവൈസർ മാരായ ഷിജൊ മാത്യു, ആദർശ് , മുൻ പി ആന്റ് ഐ ഹെഡ് ദാമോദരൻ നായർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ക്ഷീരസംഘത്തിന്റെ പാൽ അളവ് കേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റ്, ഓഫീസ് സംവിധാനം എന്നിവ ടീം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.
ദീപ്തിഗിരി ക്ഷീര സംഘം നടപ്പിലാക്കി വരുന്ന കർഷക ക്ഷേമ പ്രവർത്തനങ്ങളിലും നൂതന പദ്ധതികളിലും സ്വിസ് ടീം സംതൃപ്തി രേഖപ്പെടുത്തി. കർഷകരുമായി നടന്ന ചർച്ചയിൽ, നിരവധി കർഷകർ ക്ഷീരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘാംഗങ്ങൾക്കു മുമ്പിൽ ഉന്നയിച്ചു.
ഡയറക്ടർമാരായ അബ്രാഹം തലച്ചിറ, എം. മധുസൂദനൻ, വി.സി.ജോസ് , ബാബു കുന്നത്ത് , പി. അച്ചപ്പൻ , സാലി സൈറസ്, ജിഷ വിനു, സെക്രട്ടറി ഇൻ ചാർജ് ജെസി ഷാജി പ്രസംഗിച്ചു

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.