ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു.

കാലിക്കറ്റ്‌ സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി അദ്ദേഹത്തെ ആദരിച്ചു.ആസ്‌ട്രേലിയയിലെ കാസ്മാനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സർജി ശബാല, ഹൻഗറിയിലെ ബയോളജിക്കൽ ഗവേഷണ നിലയത്തിലെ പ്രൊഫ. ശിൽവിയ തോത്ത്, അമേരിക്കയിലെ മെഷാചൂസ് സർവ്വകലാശാലയിലെ പ്രൊഫ. ഓം പാർകാശ് ദാങ്കർ, പഞ്ചാബിലെ അഗ്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രൊഫ. അശ്വിനി പരീക് എന്നിവരും കൂടാതെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലയിലെ പ്രൊഫസർമാർ, ഗവേഷകരും രാമന്റെ വീട്ടിൽ എത്തിയിരുന്നു.

രാമൻ സംരക്ഷിച്ചു പോരുന്ന അപൂർവ്വയിനം നെൽവിത്തുകൾ ഓരോന്നും ശാസ്ത്രജ്ഞർ പരിചയപെടുത്തി.പാടത്തുകൃഷി ചെയ്ത നെൽവിത്തുകൾ കാണിച്ചു കൊടുത്തു കൊണ്ട് രാമൻ ശാസ്ത്രജ്ഞരെ അത്ഭുപെടുത്തി.
അപൂർവ്വയിനം നെൽവിത്തുകളുടെ ഗവേഷണ ഇനിയും കണ്ടെത്താത്ത അറിവുകൾ പുറം ലോകത്തുകൊണ്ട് വരുമെന്ന് ശാസ്ത്രജ്ഞർ രാമനോട് പറഞ്ഞു.
കാലിക്കറ്റ് സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജോസ് ടി പുത്തൂരും തളിപ്പറമ്പ സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാമിന്റെയും നേതൃത്വത്തിലാണ് ശാസ്ത്ര സംഘം ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്.

‘കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’

തിരുവനന്തപുരം: കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.