നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ ഭാഗമായി വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന തീവ്ര കുടിശിക നിവാരണ ക്യാമ്പയിൻ ആരംഭിച്ചു. 2022 നവംബർ 30 വരെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശിക അടച്ചു തീർക്കുന്നവർക്ക് പലിശ, പിഴ പലിശ, മറ്റു ചിലവുകൾ എന്നിവയിൽ നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ ലഭിക്കും. മരണം / മാറാരോഗം കാരണം കുടിശിക വരുത്തിയവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. അനുകൂല്യം ലഭിക്കുന്നതിന് ബാങ്കിന്റെ കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഓഫിസുകളിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്