മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നാലേ കാൽ കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുന്നു.ഇന്ന് ഉച്ചക്ക് 1 മണിയോടു മുത്തങ്ങയിൽ എത്തിയ KL 15 A 1362 നമ്പർ ബാംഗ്ലൂർ-സുൽത്താൻബത്തേരി സൂപ്പർ ഡീലക്സ് കെഎസ്ആർടിസി ബസ്സിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. 3 കവറുകളിലായി ഒതുക്കം ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി,എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ടി.എച്ച്, പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ, നിഷാദ് വി.ബി, അനിത.എം, സിത്താര കെ.എം,എന്നിവർ പങ്കെടുത്തു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്