അച്ചൂർ : ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്റെ പ്രചാരണത്തിന്റെ ഭാഗമായി വൺ മില്യൺ ഗോൾ ക്യാമ്പയിൻ സൗജന്യ ഫുട്ബോൾ ക്യാമ്പ് ജിഎച്ച്എസ്എസ് അച്ചൂരിൽ തുടക്കം കുറിച്ച് പ്രിൻസിപ്പൽ സുനിൽകുമാർ എൻ
ഉദ്ഘാടനം ചെയ്തു.
സീനിയർ ബോയ്സ് വയനാട് ടീമിലേക്ക് സെലെക്ഷൻ ലഭിച്ച ജി എച് എസ് എസ് അച്ചൂരിലെ മുഹമ്മദ് സാഹിറിനെ ആദരിച്ചു.
പിടി എ പ്രസിഡണ്ട് നജ്മു ദ്ധീൻ കെ , സീനിയർ അസിസ്റ്റന്റ് രജനി പി എം , കായികാധ്യാപകൻ ജയ്സൺ ജോസഫ് തുടങ്ങിയവർ വൺ മില്യൺ ഗോളിന്റെ ഭാഗമായി ഗോൾ സ്കോർ ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിച്ചു.