ലോകകപ്പിലെ മഹാഭാഗ്യവാന്‍, എല്ലാ മത്സരങ്ങളുടെയും ടിക്കറ്റ് സ്വന്തമാക്കി ഖത്തറിലെ മലയാളി വ്യവസായി

ദോഹ: ഖത്തര്‍ ലോകകപ്പിലെ മഹാഭാഗ്യവാന്‍ ആരായിരിക്കും. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ഏഷ്യയിലെത്തിയ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നേരില്‍ കാണാന്‍ അവസരം ലഭിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ ഭാഗ്യവാന്‍മാരിലൊരാള്‍ ഒരു മലയാളിയാണ്. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പാണ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ വേദിയാവുന്ന ലോകകപ്പിലെ എല്ലാ മല്‍സരങ്ങളും കാണാന്‍ ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കിയ വ്യക്തികളിലൊരാള്‍.

ഖത്തറിലുള്ള കുടുംബാംഗങ്ങള്‍ക്ക് പുറമെ നാട്ടില്‍ നിന്ന് കളി കാണാന്‍ വരുന്ന സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമെല്ലാം ആയാണ് എല്ലാ മല്‍സരങ്ങള്‍ക്കമുള്ള ഒന്നിലധികം ടിക്കറ്റുകള്‍ പുനലൂരുകാരനായ ജോസ് ഫിലിപ്പ് ഏകദേശം 60000 ഖത്തര്‍ റിയാലിനാണ് ജോസ് ഫിലിപ്പ് ടിക്കറ്റുകള്‍ വാങ്ങിയത്. ലോലകപ്പ് കാണാനായി മകന്‍ ലണ്ടനില്‍ നിന്നുമെത്തും. ഇതിന് പുറമെ നിരവധി ബന്ധുക്കളാണ് നാട്ടില്‍ നിന്നും ലോകകപ്പ് കാണാനായി എത്തുന്നത്. അവര്‍ക്കൊക്കെ തന്‍റെ വീട്ടിലും ഗസ്റ്റ് ഹൗസിലുമൊക്കെയായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജോസ് ഫിലിപ്പ് പറഞ്ഞു.

കേരളത്തെപ്പോലെ തന്നെ ഫുട്‌ബോള്‍ ഹരമായി കൊണ്ടുനടക്കുന്ന കല്‍ക്കത്തയിലാണ് ജോസ് ഫിലിപ്പ് പഠിച്ചത്. ഫുട്‌ബോള്‍ ആവേശവുമായി ജീവിക്കുന്ന ജോസ് ഫിലിപ്പിന് ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട പല പദ്ധതികളും ഭാഗമാവാന്‍ കഴിഞ്ഞിട്ടുണ്ട്. എയര്‍പോര്‍ട്ട് പ്രൊജക്ടില്‍ അദ്ദേഹത്തിന്‍റെ കമ്പനി ബാഗേജ് ഹാന്‍ഡ്‌ലിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്‍റെ വി.ഐ.പി. അതിഥിയായി നവംബര്‍ 27 ന് ജര്‍മനി സ്‌പെയിന്‍ മാച്ചിന്‍റെ പ്രത്യേക ക്ഷണവും ജോസ് ഫിലിപ്പിന് ലഭിച്ചിട്ടുണ്ട്.

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.