വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മൂരിക്കാപ്പിൽ കെ.എൽ.ആർ ആക്ട് 81 പ്രകാരം ഒഴിവ് കിട്ടിയ മിച്ചഭൂമിയിൽ ഉൾപ്പെട്ട സ്ഥലത്ത് പുതുതായി ആരംഭിച്ച അനതികൃത ക്വാറി അടച്ച് പൂട്ടണമെന്നും ഭൂമി സർക്കാർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റി ജില്ലാ കളക്ടർ, സബ് കളക്ടർ, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തിരമായി ഭൂമി ഏറ്റെടുക്കാനാവശ്യമായ നിലപാട് കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം തുടർ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും മേഖല സെക്രട്ടറി പി.ജംഷിദ്, പ്രസിഡന്റ് കെ.എ അനുപ്രസാദ് എന്നിവർ വ്യക്തമാക്കി.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്