കോട്ടത്തറ :വാളൽ യു പി സ്കൂളിൽ കോട്ടത്തറ കൃഷി ഭവന്റെ സഹായത്തോടെ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ആന്റണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ സി മമ്മൂട്ടി, കൃഷി ഓഫീസർ ഷെറിൻ, ഹെഡ്മാസ്റ്റർ തോമസ് പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് വി ടി ഷൈജു രാജ്, വിനോദ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം
സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ