‘കുടിപ്പിച്ച്’ നേടിയത് 12,699 കോടി; 5 വർഷം, കേരളത്തിന്റെ മദ്യവരുമാനം 54,673 കോടി!

തിരുവനന്തപുരം∙ മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർധന. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടിരൂപയുടെ വർധനയാണ് 2021–22 സാമ്പത്തിക വർഷം ഉണ്ടായതെന്നു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത് 10,392 കോടിരൂപയാണ്. 2021–22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടിരൂപയായി. 5 വർഷത്തിനിടെ ലഭിച്ചത് 54,673 കോടിരൂപയുടെ നികുതി വരുമാനം. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയുമാണ് മദ്യവിൽപ്പനയിൽ ബാധകമായിട്ടുള്ളത്.
വിദേശമദ്യത്തിന്റെ വിൽപ്പന നികുതി അടുത്തിടെ നാലു ശതമാനം വർധിപ്പിച്ചിരുന്നു. 247% നികുതി 251% ആയി വർധിച്ചു. ഇതോടെ വിൽപ്പന വിലയിൽ രണ്ടു ശതമാനം വർധനയുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പിക്ക് 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

‘എംഎല്‍എ അല്ലേ സഭയില്‍ വരും’; രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.