ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഹാര്‍ദിക് ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിക്കുകയായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉണ്ടാകുമ്പോഴാണ് അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്. ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് അയൂബ് റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറുന്നത്. ഒമാനെതിരായ പാകിസ്താന്റെ മത്സരത്തിലും അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് നിറയുന്നത്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







