പനമരം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏട്ടു വർഷവും ഒരു മാസവും തടവും 75000 രൂപ പിഴയും. കാസർഗോഡ് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാർ (55) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2021 സെപ്റ്റംബറിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം എസ് എച്ച് ഓ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. അസി. സബ് ഇൻസ്‌പെക്ടർ വിനോദ് ജോസഫ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ







