ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ കാരണം മറ്റൊരാളും ബുദ്ധിമുട്ടരുതെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളതെന്നും നടി പറഞ്ഞു.
പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടി പങ്കുവെച്ചത്. പ്രശ്‌നങ്ങൾ വന്നാൽ എല്ലാം ഉള്ളിലൊതുക്കി വെച്ച് ആരോടും ഒന്നും പങ്കുവെക്കാതെ ഇരിക്കുന്നത് മോശം ശീലമാണെന്ന് അറിയാം. പക്ഷെ അത് മാറ്റാൻ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







