കൽപ്പറ്റ : വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടവ് മുടങ്ങി കുടിശികയായവർക്ക് വായ്പ കണക്കുകൾ തീർപ്പാക്കാൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് OTS പദ്ധതി നടപ്പിലാക്കുന്നു. 2026 ഫെബ്രുവരി 28 നു മുമ്പായി കുടിശിക അടച്ചു തീർക്കുന്നവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2025 ഡിസംബർ 31 വരെ കുടിശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാലിനായി പരിഗണിക്കും. കാലാവധി കഴിഞ്ഞതും, എക്സിക്യൂഷൻ നടപടികൾക്കു വിധേയമായിട്ടുള്ളതുമായ വായ്പകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മരണപ്പെട്ടതും, മാരക രോഗം ബാധിച്ചതുമായ വയ്പ്പക്കാർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. പദ്ധതി വിശദീകരണത്തിനു പഞ്ചായത്ത് തല അദാലത്തുകൾ സംഘടിപ്പിക്കും. വിശദ വിവരങ്ങൾ കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഓഫീസുകളിൽ ലഭ്യമാണ്.
ഇടപാടുകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







