മാസ്‌ക് നിര്‍ബന്ധം, തിയറ്ററുകളില്‍ നിയന്ത്രണം; അതിര്‍ത്തികളിലെ പരിശോധനയില്‍ തീരുമാനം ഉടന്‍; കൊവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാന്‍ കര്‍ണാടക

വീണ്ടുമൊരു കോവിഡ് തരംഗം കര്‍ണാടകയില്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. അടുത്ത ദിവസങ്ങളില്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിര്‍ബന്ധമായും പരിശോധന നടത്തണം. ഓഡിറ്റോറിയങ്ങള്‍, തിയറ്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അടഞ്ഞ സ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ മാസ്‌ക് കര്‍ശനമായി ഉപയോഗിക്കണം.

വിദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ രണ്ടുപേര്‍ക്ക് വീണ്ടും പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. കൂടാതെ, കര്‍ണാടക പനി, ശ്വാസകോശ സംബന്ധമായ കേസുകളില്‍ നിര്‍ബന്ധിത പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗ വര്‍ദ്ധനവ് ഉണ്ടായാല്‍ അതിര്‍ത്തികളില്‍ പരിശോധനകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും.

അതേസമയം, ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്ന് കോവിഡ് ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുകയാണ്. 20-35 ദിവസത്തിനുള്ളിലാണ് വൈറസ് ഇന്ത്യയിലെത്തിയത്. അതിനാല്‍ നാം ജാഗരൂകരായിരിക്കണമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ 81.2% കേസുകളും 10 രാജ്യങ്ങളുടെ സംഭാവനയാണ്. ജപ്പാനാണ് ഇതിന് മുന്‍പന്തിയിലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

‘എംഎല്‍എ അല്ലേ സഭയില്‍ വരും’; രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.