കമ്പളക്കാട്: ഏച്ചോം മഹാ ശിവക്ഷേത്രത്തില്‍ മണ്ഡലകാലത്ത് നടത്തിവരാറുള്ള 41 ദിവസത്തെ അര്‍ച്ചനയുടെ ഏറ്റവും പ്രധാന അര്‍ച്ചനയായ ദേവന് പ്രീയപ്പെട്ട കൂവളാര്‍ച്ചന നടത്തി. പ്രദേശത്തെ തന്നെ പ്രധാന ക്ഷേത്രമായ ഈ ക്ഷേത്രത്തില്‍ പ്രത്യേക രീതിയിലുള്ള ആരാധനയാണ് ഊ മണ്ഡലകാലത്ത് നടത്തിവരാറുള്ളത്.
കൂവളാര്ച്ചനയില് 600 റോളം ഭക്തജനങ്ങള്‍ പങ്കെടുത്തു. അര്ച്ചനക്ക ശേഷം പ്രസാദ വിതരണം നടത്തി. കൂവളാര്‍ച്ചന ചടങ്ങിന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സുരേഷ് ബാബു, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ഷിജിത്ത് കുമാര്‍, സെക്രട്ടറി സുബ്രഹ്മണ്യന്, രക്ഷാധികരാകളായ ജനാര്ധനന്, രാധാകൃഷ്ണന്, പി,. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.