തൃശൂർ : കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.
കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല.
വീടിനോട് ചേർന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ്.
രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ കട തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോയാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പൊലീസ് എത്തി വീടിന്റെ കതക് പൊളിച്ചാണ് അകത്ത് കയറിയത്. മോഹനന് ആദർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട് . മകൾ വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്താണ് താമസം