മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് 2022 -’23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് യൂണിറ്റിൻ്റെ രോഗി ബന്ധു സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൂട്ടിനുണ്ട് എടവക എന്ന് നാമകരണം ചെയ്ത പരിപാടി 23 ന് മാനന്തവാടി പഴശ്ശിപാർക്കിൽ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മെഡിക്കൽ ഓഫിസർ ഡോ. സി. പുഷ്പയ്ക്ക് ലോഗോ കൈമാറി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, എം.കെ. ബാബുരാജ്, ഗിരിജ സുധാകരൻ, മിനി തുളസീദരൻ, ലിസി ജോണി, ബ്രാൻ അഹമ്മദ്കുട്ടി, സി.എം. സന്തോഷ്, കെ. ഷർഫുന്നീസ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുനാഥ് പി. ജോസഫ്, ജെഎച്ച്ഐമാരായ പി. ഷിഫാനത്ത്, റെജി വടക്കയിൽ, ടി.വി. ലൗലി മോൾ, കെ. അനീഷ്, എം.സി. ബഷീർ, പാലിയേറ്റീവ് നഴ്സ് ബിന്ദു എന്നിവർ പ്രസംഗിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം