ഫെബ്രുവരി 16 ക്വിക്ക് ഡേയുടെ ഭാഗമായി കൽപ്പറ്റ എസ്. ഡി. എം. എൽ. പി. സ്കൂളിൽ ‘ലക്ഷ്യത്തിലേക്ക് ഒരു ക്വിക്ക്’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി സുന്ദരമായ നിമിഷങ്ങൾ സമ്മാനിക്കുക എന്നാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് വിനീത് കുമാർ, എം.പി.ടി.എ പ്രസിഡണ്ട് ഫഹീമത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് സുമതി, അഖില എന്നിവർ നേതൃത്വം നൽകി.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം