ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും

ഖത്തർ ലോകകപ്പിനോടുനായി നിർമിച്ച 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയച്ചു. ലൈവ് സ്‌കോറടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. അതിജീവിതരിൽ പലർക്കും തണുപ്പുകാലത്ത് വീടില്ലാതായിരിക്കുകയാണ്. ഭൂകമ്പത്തിൽ തുർക്കിയിൽ 25 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ജെപി മോർഗൻ പറഞ്ഞിരുന്നു.
ഭൂകമ്പത്തിന്റെ ഭീകരത തുർക്കിയിലേയും സിറിയയിലേയും കുടുംബങ്ങളെ മാനസികമായും ഏറെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഭീകരത കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ അലട്ടുന്നുമുണ്ട്. 22 ലക്ഷത്തിലധികം ആളുകളാണ് ദുരന്തഭൂമിയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് പോയത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
രണ്ടു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തുർക്കി വിറക്കുകയായിരുന്നു. ഫെബ്രുവരി ആറിനാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകർത്തുകളഞ്ഞത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.
അതിനിടെ, ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പെൺകുട്ടിയെ 248 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. കഹ്റമൻമാരസിലാണ് 17 വയസ്സുള്ള പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അനഡോലു വാർത്താഏജൻസി പടമടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അവിശിഷ്ടങ്ങൾക്കിടയിൽ കിടന്ന 74കാരിയെ 227 മണിക്കൂറിന് ശേഷം ജീവനോടെ പുറത്തെടുത്തു.
അതേസമയം, തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ 42,000 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് 36,187 പേർ കൊല്ലപ്പെട്ടതായാണ് തുർക്കി അധികൃതർ പറയുന്നത്. സിറിയയിൽ 5,800 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഗവൺമെൻറും യു.എന്നും വ്യക്തമാക്കി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.