കാറിനുള്ളിൽ ചുട്ടുകൊന്ന കേസ്: രണ്ടുപേരെയും ജീവനോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

ജയ്പൂർ: രാജസ്ഥാൻ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ ചുട്ടുക്കൊന്ന കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. കൊല്ലപ്പെട്ട രണ്ടുപേരെയും ജീവനോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു എന്ന്പിടിയിലായ പ്രതി റിങ്കു സൈനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കാലിക്കടത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും റിങ്കു നൽകിയ മൊഴിയിലുണ്ട്. ടാക്‌സി ഡ്രൈവറാണ് റിങ്കു. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നസീർ(25),ജുനൈദ്(35) എന്നിവരെ ആക്രമിച്ചെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഫിറോസ് പുർ ജിക്കയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്നുമാണ് റിങ്കു നൽകിയ മറുപടി. ഇരുവർക്കും ഗുരുതരമായി തന്നെ പരിക്കേറ്റിരുന്നു. പാതി ജീവനുള്ള ഇവരെ കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്താൽ അത് പൊലീസിന്റെ തലയിലാകും എന്ന് അവർ ഭയന്നു. കൊല്ലപ്പെട്ടവരെയും കൂട്ടി പോകാൻ പൊലീസ് പറഞ്ഞതായും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്.

പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയതിന് പിന്നാലെ നസീറും ജുനൈദും മരിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ വാഹനത്തിൽ കയറ്റി 200 കിലോമീറ്റർ അകലെയുള്ള ഭിവാനിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൂരെയുള്ള സ്ഥലത്ത് മൃതദേഹങ്ങളും വാഹനങ്ങളും കത്തിച്ചാൽ അന്വേഷണം തങ്ങുടെ നേരെ തിരിയില്ലെന്ന് കരുതിയതായി പൊലീസ് പറഞ്ഞു. എന്നാൽ ബൊലേറോയുടെ ഷാസി നമ്പറിൽ നിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്. ഈ സംഭവത്തിൽ ഹരിയാന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിങ്കു സൈനിയെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ ഭരത്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മരിച്ച ജുനൈദിന്റെയും നാസറിന്റെയും ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ബന്ധുക്കൾ ഇന്നലെ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പൊലീസിന് നൽകിയ പരാതിയിൽ അഞ്ച് പേരുകളാണ് യുവാക്കളുടെ കുടുംബം സൂചിപ്പിച്ചിട്ടുള്ളത്. അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിൻഹ, മോനു മനേസർ എന്ന മോഹിത് ജാദവ് എന്നിവരുടെ പേരുകളാണ് കുടുംബം പൊലീസിന് നൽകിയിട്ടുള്ളത്.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.