മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം.

വയനാട് ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി മീനങ്ങാടിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . ചാലിശ്ശേരിയിൽ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിൽ വച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംപി രാജേഷിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍ വഹണത്തിലും, നികുതി പിരിവിലും നൂറ് ശതമാനം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍റ്റ്റിംഗ് കമ്മിറ്റി, ഭരണസമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ മികവും,നൂതന പദ്ധതികളുടെ നിര്‍ വഹണവും, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതും മീനങ്ങാടിയെ ജില്ലയില്‍ ഒന്നാമതെത്തിച്ചു.
സഹപ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാദ്ധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് K.E വിനയന്‍ പറഞ്ഞു. സമഗ്രവയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണ്ണിച്ചര്‍ ക്ലാസ്സ് റൂം പദ്ധതി, ,ജീവിതമാണ് ലഹരി, ജാഗ്രതസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍,കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി.
നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, സംസ്ഥാന ശുചിത മിഷൻ്റെ മികച്ച ഹരിത കര്‍മ്മസേനക്കുള്ള പുരസ്ക്കാരം, ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്‍റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരം എന്നിവയും മീനങ്ങാടിയെ തേടിയെത്തിയിരുന്നു. കെ പി നുസ്രത്ത് ബേബി വർഗീസ് ശാരദാമണി ശാന്തി സുനിൽ എ എം ബിജേഷ് ഷൈനി ജോർജ് ലൈല മാത്യു എൻ ആർ പ്രിയ വി ഖമറുനീസ എം സിന്ധു സി ആർ നിതീഷ് കെ പി ശിവദാസൻ പി എസ് ബീത റ്റി മുനീർ സുനീറ സലിം എന്നിവർ പങ്കെടുത്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.