പടിഞ്ഞാറത്തറ :തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗ ണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പ്ലാൻ ഫണ്ട് കൃത്യമായി അലോട്ട്മെന്റ് അനുവദിക്കാതിരിക്കുകയും പദ്ധതി നിർവഹനത്തിന് തടസ്സം നിൽക്കുന്ന രീതിയിൽ സർക്കുലറുകൾ പുറപ്പെടുവിച്ചു. സർക്കുലർ രാജ് നടപ്പാക്കുകയും സാധാരണക്കാരുടെ ലൈഫ് ഭവന പദ്ധതി പോലും നടപ്പിലാക്കാൻ സർക്കാർ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നടപടികളെ ശക്തമായി അദ്ദേഹം വിമർശിച്ചു.പരിപാടിയിൽ യുഡിഫ് കൺവീനർ ജോണി നന്നാട്ട്,ജോസ് പി എ, ഗിരിജ കൃഷ്ണ, ജസീല റംലത്,ബഷീർ ഈന്തൻ, അനീഷ് കെ കെ,ബിന്ദു ബാബു, ബുഷ്‌റ അഷ്‌റഫ്, സാജിത നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍