പ്രതിഷേധ ജ്വാലയായി മണ്ഡലം മുസ്‌ലിം ലീഗ് പാതിരാ സമരം

മാനന്തവാടി: മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പാതിരാ സമരം ശ്രദ്ധേയമായി. മണ്ഡലത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് പ്രവർത്തകർ ജനാധി പത്യ സംരക്ഷകനും രാജ്യത്തിന്റെ പ്രതീക്ഷയുമായ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാത്രിയിൽ പ്രതിഷേധ ജ്വാല തീർത്തത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിക്കെതിരെയുള്ള താക്കീതായി പാതിരാ ചൂട്ട് സമരം മാറി. രാജ്യത്തെ കാക്കാനും , ജനാധിപത്യം സംരക്ഷിക്കാനുമുള്ള മുസ്‌ലിം ലീഗണികളുടെ സമര സന്നദ്ധതക്ക് രാവോ പകലോ നോക്കാറില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാനന്തവാടി പട്ടണത്തിന് പുതിയൊരനുഭവം സമ്മാനിച്ച് മുസ്‌ലിം ലീഗ് നടത്തിയ രാത്രിയിലെ പ്രതിഷേധച്ചൂട്ട്.
സെഞ്ച്വറി ഹോട്ടൽ പരിസരത്ത് നിന്ന് തീപ്പന്തങ്ങളേന്തി ആരംഭിച്ച മാർച്ച് പോസ്റ്റോഫീസ് റോഡ്, ബ്ലോക്ക് ഓഫീസ് റോഡ് ചുറ്റി ഗാന്ധി പാർക്ക് പരിസരത്ത് സമാപിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ്, സെക്രട്ടറി സി. കുഞ്ഞബ്ദുല്ല, യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ്, മണ്ഡലം മുസ്‌ലീം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, ട്രഷറർ മുഹമ്മദ് കടവത്ത്, വൈസ് പ്രസിഡന്റുമാരായ കുന്നോത്ത് ഇബ്രാഹിം ഹാജി, ഡി. അബ്ദുല്ല, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ അഡ്വ. റഷീദ് പടയൻ, വെട്ടൻ അബ്ദുല്ല ഹാജി, ഉസ്മാൻ തരുവണ, നസീർ തോൽപെട്ടി എന്നിവരും
ശിഹാബ് മലബാർ, സാലി ദയാരാത്ത്, പി.വി എസ് മൂസ, സുലൈമാൻ മുരിക്കഞ്ചേരി, ആറങ്ങാടൻ മോയി, വെട്ടൻ മമ്മൂട്ടി, അർഷാദ് ചെറ്റപ്പാലം, മോയിൽ കാസിം, സിദ്ദീഖ് തലപ്പുഴ, മുസ്തഫ പാണ്ടിക്കടവ്, ബിസ്മി അനസ്, ശാഹിദ് ആറുവാൾ, ഷഹ്നാസ് ചെറ്റപ്പാലം, മുഹമ്മദലി വാളാട്, പടയൻ മമ്മുട്ടി, ബഷീർ ചിറക്കര, ഉസ്മാൻ പുഴക്കൽ
കെ.ടി. മമ്മുട്ടി, പൊരളോത്ത് അഹമദ് തുടങ്ങിയവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.
ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. സി.കുഞ്ഞബ്ദുല്ല, പടയൻ അഹമദ്, എ.എം നിശാന്ത് (കോൺഗ്രസ് ), നാസർ തരുവണ പ്രസംഗിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതവും വൈസ് പ്രസിഡന്റ് ഹമീദ് കൊച്ചി നന്ദിയും പറഞ്ഞു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.