ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനുള്ള സമഗ്ര പരിശീലനം നൽകുന്നതിന് ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതി ഫ്ലൈ ഹൈ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എൽ എസ് എസ് , യു എസ് എസ് പരിശീലനത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു. ഏപ്രിൽ 26ന് നടക്കുന്ന പരീക്ഷയുടെ ക്ലാസുകൾ , മോഡൽ പരീക്ഷകൾ ഏപ്രിൽ 3 മുതൽ സർവജന സ്‌കൂളിൽ വെച്ചു നടക്കുകയാണ്. സർവജന സ്‌കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ അസ്സീസ് എം , നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , പരിശീലകരായ അമൃത പി എസ് , ഹസീന കെ എച് എന്നിവർ സംസാരിച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15