മാനന്തവാടി: മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പാതിരാ സമരം ശ്രദ്ധേയമായി. മണ്ഡലത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് പ്രവർത്തകർ ജനാധി പത്യ സംരക്ഷകനും രാജ്യത്തിന്റെ പ്രതീക്ഷയുമായ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാത്രിയിൽ പ്രതിഷേധ ജ്വാല തീർത്തത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിക്കെതിരെയുള്ള താക്കീതായി പാതിരാ ചൂട്ട് സമരം മാറി. രാജ്യത്തെ കാക്കാനും , ജനാധിപത്യം സംരക്ഷിക്കാനുമുള്ള മുസ്‌ലിം ലീഗണികളുടെ സമര സന്നദ്ധതക്ക് രാവോ പകലോ നോക്കാറില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാനന്തവാടി പട്ടണത്തിന് പുതിയൊരനുഭവം സമ്മാനിച്ച് മുസ്‌ലിം ലീഗ് നടത്തിയ രാത്രിയിലെ പ്രതിഷേധച്ചൂട്ട്.
സെഞ്ച്വറി ഹോട്ടൽ പരിസരത്ത് നിന്ന് തീപ്പന്തങ്ങളേന്തി ആരംഭിച്ച മാർച്ച് പോസ്റ്റോഫീസ് റോഡ്, ബ്ലോക്ക് ഓഫീസ് റോഡ് ചുറ്റി ഗാന്ധി പാർക്ക് പരിസരത്ത് സമാപിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ്, സെക്രട്ടറി സി. കുഞ്ഞബ്ദുല്ല, യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ്, മണ്ഡലം മുസ്‌ലീം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, ട്രഷറർ മുഹമ്മദ് കടവത്ത്, വൈസ് പ്രസിഡന്റുമാരായ കുന്നോത്ത് ഇബ്രാഹിം ഹാജി, ഡി. അബ്ദുല്ല, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ അഡ്വ. റഷീദ് പടയൻ, വെട്ടൻ അബ്ദുല്ല ഹാജി, ഉസ്മാൻ തരുവണ, നസീർ തോൽപെട്ടി എന്നിവരും
ശിഹാബ് മലബാർ, സാലി ദയാരാത്ത്, പി.വി എസ് മൂസ, സുലൈമാൻ മുരിക്കഞ്ചേരി, ആറങ്ങാടൻ മോയി, വെട്ടൻ മമ്മൂട്ടി, അർഷാദ് ചെറ്റപ്പാലം, മോയിൽ കാസിം, സിദ്ദീഖ് തലപ്പുഴ, മുസ്തഫ പാണ്ടിക്കടവ്, ബിസ്മി അനസ്, ശാഹിദ് ആറുവാൾ, ഷഹ്നാസ് ചെറ്റപ്പാലം, മുഹമ്മദലി വാളാട്, പടയൻ മമ്മുട്ടി, ബഷീർ ചിറക്കര, ഉസ്മാൻ പുഴക്കൽ
കെ.ടി. മമ്മുട്ടി, പൊരളോത്ത് അഹമദ് തുടങ്ങിയവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.
ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. സി.കുഞ്ഞബ്ദുല്ല, പടയൻ അഹമദ്, എ.എം നിശാന്ത് (കോൺഗ്രസ് ), നാസർ തരുവണ പ്രസംഗിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതവും വൈസ് പ്രസിഡന്റ് ഹമീദ് കൊച്ചി നന്ദിയും പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍