മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയിലെ വിവിധ പ്രോജക്ടുകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, വെറ്ററിനറി സര്ജന്, ക്ലീനിംഗ് സ്റ്റാഫ് (പട്ടികവര്‍ഗ്ഗ സംവരണം) ഡയാലിസിസ് ടെക്നീഷ്യന്, പ്രോജക്ട് അസിസ്റ്റന്റ് (പട്ടികവര്‍ഗ്ഗ സംവരണം), ഫാര്‍മസിസ്റ്റ് എന്നീ തസ്തികളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ ഏപ്രില്‍ 10 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച രാവിലെ 10 നും, സ്റ്റാഫ് നഴ്സ് രാവിലെ 10.30 നും, വെറ്ററിനറി സര്ജന് രാവിലെ 11 നും ക്ലീനിംഗ് സ്റ്റാഫ് രാവിലെ 11.30 നും, ഡയാലിസിസ് ടെക്നീഷ്യന് രാവിലെ 12 നും, പ്രോജക്ട് അസിസ്റ്റന്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 നും, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 3 നും നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 240298.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







