തൃശൂര്‍∙ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ വന്ന കോട്ടയം സ്വദേശി സേവ്യർ വർഗീസിനെ ആണ് രണ്ടര ലീറ്റർ പെട്രോളുമായി ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്നു തൃശൂരിൽ എത്തിയതാണ് സേവ്യർ ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാഴ്സൽ അയയ്ക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാലാണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചതെന്നാണ് സേവ്യർ നൽകിയ മൊഴി.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







