തമിഴ് സിനിമയിലെ ഹാസ്യതാരം യോഗി ബാബു ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്.
സംവിധായകന് തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിലൂടെ വിപിന്‍ ദാസ് പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങള്‍. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.