ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; കാരണമറിയാം, മുന്‍കരുതലെടുക്കാം…

കൊച്ചി: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്.

സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളിലാണ് നടപടി. തട്ടിപ്പിനിരയാകുന്ന വ്യക്തി പോർട്ടലിൽ പരാതിസമർപ്പിച്ചാൽ തുടർനടപടികൾക്കായി അതത് സംസ്ഥാനത്തെ പോലീസിനെ അറിയിക്കുന്നു. തട്ടിപ്പുകാർ തുക സുരക്ഷിതമാക്കാൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയോ ചെയ്യാറുണ്ട്. അതിന്റെ വിവരങ്ങൾ കണ്ടെത്തി പോലീസ് ആ അക്കൗണ്ടുകൾ മരവിപ്പിക്കും. യു.പി.ഐ. വഴി മാത്രമല്ല, നെഫ്റ്റ്, ആർ.ടി.ജി.എസ്., അക്കൗണ്ട് ട്രാൻസ്‌ഫർ, ചെക്ക് തുടങ്ങിയ മാർഗങ്ങളിലൂടെയുമുള്ള ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടിട്ടുണ്ട്.

മരവിപ്പിക്കൽ നീക്കാൻ

തിരിച്ചറിയൽരേഖകൾ, തങ്ങളുടെ അക്കൗണ്ടിൽ പണംവന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ എന്നിവസഹിതം പരാതിക്കാരന്റെ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. എന്നാൽ, ഇത് പലപ്പോഴും മറ്റുസംസ്ഥാനങ്ങളിലായതിനാൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ ദുരിതത്തിലാവും. ഇത് തങ്ങളുടെ പോലീസ് സ്റ്റേഷനിൽത്തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വന്നാൽ, പ്രശ്നപരിഹാരം കുറേക്കൂടി എളുപ്പമാകും. എന്നാൽ, തെറ്റായ മരവിപ്പിക്കലിനെതിരേ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസറെ സമീപിക്കാവുന്നതാണെന്ന് സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകനും ഹൈക്കോടതി അഭിഭാഷകനുമായ ജിയാസ് ജമാൽ പറയുന്നു.

വലയിൽ വീഴാതിരിക്കാൻ

* പരിചയമില്ലാത്തവരിൽനിന്ന് പണം സ്വീകരിക്കാതിരിക്കുക.

* ഉപഭോക്താക്കളിൽനിന്ന് പണം സ്വീകരിക്കാനും മറ്റ് വ്യാപാര ഇടപാടുകൾക്കും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക. വ്യാപാരാവശ്യങ്ങൾക്ക് കറന്റ് അക്കൗണ്ട് മാത്രം ഉപയോഗിക്കുക.

* വിദേശങ്ങളിൽനിന്ന് നാട്ടിലെ ബന്ധുക്കൾക്ക് പണം അയക്കുമ്പോൾ മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ അംഗീകൃതമാർഗങ്ങൾമാത്രം ഉപയോഗിക്കുക.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.