രേഖകള്‍ വേണ്ട; മൂന്ന് മാസത്തെ കാലാവധിയില്‍ തൊഴില്‍ വിസ നല്‍കാന്‍ സൗദി അറേബ്യ

റിയാദ്: മൂന്ന് മാസം കാലാവധിയുള്ള തൊഴില്‍ വിസ അവതരിപ്പിച്ച് സൗദി അറേബ്യ. താല്‍ക്കാലികമായ ഈ തൊഴില്‍ വിസ സ്വന്തമാക്കാന്‍ രേഖകള്‍ ആവശ്യമില്ലെന്ന് സഊദി തൊഴില്‍ പോര്‍ട്ടല്‍ അറിയിച്ചു. വ്യവസായികളെയും സംരഭകരെയും ഉദ്ദേശിച്ച് കൊണ്ടുള്ള ഈ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് തൊഴില്‍ ചെയ്യാമെന്നാണ് ക്വിവ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയെടുക്കാന്‍ സാധ്യതയുള്ള ഈ വിസ ലഭിച്ച വ്യക്തിക്ക് വര്‍ക്ക് പെര്‍മിറ്റോ റെസിഡന്‍സിയോയില്ലാതെ സൗദി അറേബ്യയില്‍ ജോലിയെടുക്കാന്‍ സാധിക്കും.

ക്വിവ ബിസിനസ് കമ്മീഷണര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകള്‍ക്കോ ആണ് ഇത്തരത്തില്‍ താത്ക്കാലിക തൊഴില്‍ വിസക്കായി അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്.

ലേബര്‍ സെക്ടറില്‍ വിവിധ സര്‍വീസുകള്‍ നടത്തുന്ന മാനവവികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴിയാണ് താത്ക്കാലിക വിസക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നത്.

കൊമേഴ്ഷ്യല്‍ രജിസ്‌ട്രെഷനുള്ളതും സജീവമായതുമായ ബിസിനസ് സംരഭങ്ങളെ മാത്രമേ താത്ക്കാലിക. വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷയിലേക്ക് പരിഗണിക്കൂ. കൂടാതെ അബ്ഷര്‍ അക്കൗണ്ടും ഇത്തരം സംരഭങ്ങള്‍ക്ക് ആവശ്യമാണ്. ഇലക്ട്രോണിക്ക് രൂപത്തില്‍ ക്വിവ വഴിയാണ് ഈ താത്ക്കാലിക തൊഴില്‍ വിസ ലഭ്യമാകുന്നത്. ഒരു വര്‍ഷം വരെയാണ് ഇതിന്റെ കാലാവധി.

അബ്ഷര്‍ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലെങ്കിലോ സജീവമായതോ രജിസ്‌ട്രെഷന്‍ ഇല്ലാത്തതോ ആയ തൊഴില്‍ സംരഭങ്ങളാണെങ്കിലോ അബ്ഷര്‍ വിസ തള്ളിപ്പോകാം.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.