ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ; ചൈനയെക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതൽ

ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്.

1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ജനസംഖ്യയിലെത്തിയ ചൈനയിൽ തുടർന്ന് വർധനക്കു പകരം താഴോട്ടായിരുന്നു കണക്കുകൾ. 1980കൾ മുതൽ തന്നെ വർധന നിരക്ക് കുറഞ്ഞുവരുന്നതാണ് കഴിഞ്ഞ വർഷത്തിനു ശേഷം പൂർണമായും താഴോട്ടായതെന്ന് യു.എൻ.എഫ്.പി.എ മീഡിയ ആന്റ് ക്രൈസിസ് കമ്യൂണിക്കേഷൻസ് വിഭാഗം ഉപദേഷ്ടാവ് അന്ന ജഫ്രീസ് പറഞ്ഞു.

ഇന്ത്യൻ ജനസംഖ്യയിൽ 25 ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണ്. 10-19 പ്രായക്കാർ 18 ശതമാനം, 10-24 പ്രായക്കാർ 26 ശതമാനം, 15-64 പ്രായത്തിനിടയിലുള്ളവർ 68 ശതമാനം, 65 വയസ്സിനു മുകളിൽ ഏഴു ശതമാനം എന്നിങ്ങനെയും കണക്കുകൾ പറയുന്നു. എന്നാൽ, ചൈനയിൽ 14 വയസ്സിൽ താളെയുള്ളവർ 17 ശതമാനം മാത്രമാണ്. മറ്റു കണക്കുകൾ പ്രകാരം 12%, 18%, 69%, 14%വും

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.