ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി.

ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും.

ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാര്‍ഡ് ഉള്ള ഫോണ്‍) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളില്‍ ഒരോന്നിലും പ്രത്യേകം വാട്‌സാപ്പ് ഉപയോഗിക്കാനാവും.

എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും.

പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്‌സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാന്‍ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം.

ആര്‍ക്കെല്ലാം പ്രയോജനം ചെയ്യും?

പ്രധാനമായും വാട്‌സാപ്പ് ബിസിനസ് ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോചനം ചെയ്യും. ഒരേ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവും. ഇങ്ങനെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഒന്നിലധികം ഫോണുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

എങ്ങനെ മറ്റൊരു ഫോണില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാം?

വാട്‌സാപ്പിന്റെ എതിരാളിയായ ടെലഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങിയ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാന്‍ സാധിക്കും. നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഒടിപി പ്രൈമറി ഡിവൈസിലെ ആപ്പില്‍ വരും. ഇത് നല്‍കിയാല്‍ പുതിയ ഡിവൈസില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാം.

നിലവില്‍ ഇതേ രീതിയില്‍ തന്നെയാണ് വാട്‌സാപ്പും ലോഗിന്‍ സൗകര്യം ഒരുക്കുന്നത്. പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണില്‍ ലിങ്ക് ചെയ്യാനാവും.

ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.