30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ കണ്ടെത്താനാണ് ഇന്ന് ഏറെ പാട്. കാരണം ലോകമാകമാനമുള്ള ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരും ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വികസിത – വികസ്വര രാജ്യങ്ങളില്‍ ഉള്ളവര്‍. 10 വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അത്ര നല്ലതല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

രക്തസമ്മർദ്ദം ഉയരുന്നതിനെ നിസാരപ്രശ്നമായി കണ്ട് തള്ളിക്കളയാനാകില്ല. കാരണം ഉയർന്ന രക്തസമർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തിൽ റിപ്പോട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

ആളുകൾ മൊബൈലിൽ തുടർച്ചയായി സംസാരിക്കുന്ന സമയത്തിന്‍റെ ദൈർഘ്യമാണ് അപകടസാധ്യതയെ നിർണയിക്കുന്നത് എന്ന് പഠന രചയിതാവ് ആയ സിയാൻഹുയി ക്വിൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്ക് കൂടുതൽ പഠനം ആവശ്യമാണന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ ഹാർട്ട് ജേണൽ ആയ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫോൺ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ, ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 2,12,046 മുതിർന്നവരെ ഈ പഠനത്തിന്‍റെ ഭാഗമാക്കി. 12 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. അപകട സാധ്യത സ്ത്രീകൾക്കും കുട്ടികൾക്കും സമാനമാണന്നും പഠനത്തിൽ പറയുന്നു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.