കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ കീഴിലുളള എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 35 ലക്ഷത്തിനും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വിറ്റു വരവുള്ളതും 10 വര്‍ഷത്തിന് താഴെയായി കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എം.എസ്എം.ഇ യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള സംരംഭകര്‍ www.edckerala.org വെബ്‌സൈറ്റ് മുഖേന മെയ് 20നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0484 2550322, 2532890, 7012376994.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക